സ്നേഹത്തിന്റേയും ത്യാഗത്തിന്റേയും ആഴം മനസിലാക്കി തരുന്ന ശുഭരാത്രി: പത്മകുമാർ

ചൊവ്വ, 9 ജൂലൈ 2019 (10:28 IST)
വ്യാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ശുഭരാത്രി തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ഇപ്പോഴിതാ, പ്രശസ്ത സംവിധായകന്‍ എം പദ്മകുമാറും സിനിമയെയും മറ്റുള്ളവരേയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
 
കണ്ണും മനസ്സും നിറക്കുന്ന ഒരു സിനിമാനുഭവം ആണ് ശുഭരാത്രി എന്നാണ എം പദ്മകുമാര്‍ പറയുന്നത്. സ്നേഹത്തിന്റെ, ത്യാഗത്തിന്റെ ആഴം നമ്മുടെ മനസ്സില്‍ അലയടിച്ചു കൊണ്ടേയിരിക്കും. അത്തരം ഒരനുഭവമാണ് ഈ സിനിമ നമുക്ക് സമ്മാനിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.
 
ഇന്നത്തെ കാലം ആഗ്രഹിക്കുന്ന, ആവശ്യപ്പെടുന്ന സിനിമ. നന്മയുടെ തിരുമുറ്റത്ത് പ്രേക്ഷകനെ കൈപിടിച്ചു നടത്തിയ മലയാളത്തിന്റെ പ്രിയപ്പെട്ട നടന്മാരായ സിദ്ദിഖിനും ദിലീപിനും ഛായാഗ്രാഹകനായ ആല്‍ബിക്കും സംഗീതം കൊണ്ട് ഹൃദയത്തെ ആര്‍ദ്രമാക്കിയ ബിജിക്കും ബാക്കി എല്ലാ മുന്നണി പിന്നണി പ്രവര്‍ത്തകര്‍ക്കും സ്നേഹം മാത്രമേയുള്ളു ആശംസിക്കാന്‍”.- പത്മകുമാർ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍