പീഡനദൃശ്യങ്ങള്‍ പുറത്തായെന്ന സംശയം കുടുക്കി; സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്‌റ്റില്‍

Webdunia
വ്യാഴം, 6 ജൂണ്‍ 2019 (14:26 IST)
സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്‌റ്റില്‍. കൊറ്റൊളിയിലെ എകെ അക്ഷയി(21)നെയാണ് തളിപ്പറമ്പ് പൊലീസ് പിടികൂടിയത്. കേസില്‍ ഉള്‍പ്പെട്ട മറ്റൊരു യുവാവ് വിദേശത്തേക്ക് കടന്നതായും സംശയമുണ്ട്.

കണ്ണൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുമായി മൊബൈല്‍ ഫോണ്‍ വഴിയാണ് പ്രതികള്‍ പരിചയത്തിലായത്. വിദേശത്തേക്ക് കടന്ന യുവാവാണ് ആദ്യം ബന്ധം സ്ഥാപിച്ചത്. ചാറ്റിങ്ങിലൂടെയാണ് അക്ഷയ് പെണ്‍കുട്ടിയുമായി അടുത്തത്.

തളിപ്പറമ്പ് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ വീട്ടിൽ വെച്ചാണ് പീഡനം നടന്നതെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. പ്രതികള്‍ പീഡനദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഈ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് തുടര്‍ന്നും പീഡനം നടന്നത്.

ഇതിനിടെ അക്ഷയ് പണം ആവശ്യപ്പെട്ടുവെന്നും ഭീഷണിക്കൊടുവിൽ അമ്മൂമ്മയുടെ രണ്ട് സ്വർണവളകൾ ഇയാള്‍ക്ക് കൈമാറിയെന്നും പെണ്‍കുട്ടി പറഞ്ഞു. പീഡനദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉണ്ടെന്ന സംശയം ശക്തമായതോടെ പെൺകുട്ടി വീട്ടുകാരോട് വിവരം പറഞ്ഞു.

തുടർന്ന് മാതാപിതാക്കള്‍ കണ്ണൂരിലെ വനിതാ സെല്ലിൽ പരാതിനൽകുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article