വനിതാ കോണ്‍സ്‌റ്റബിളിനും രക്ഷയില്ല; ഫോണില്‍ കിട്ടിയില്ലെങ്കില്‍ സ്വന്തം നഗ്‌നചിത്രങ്ങള്‍ അയച്ചു കൊടുക്കും - ഒടുവില്‍ യുവാവ് അറസ്‌റ്റില്‍

Webdunia
വെള്ളി, 17 മെയ് 2019 (15:19 IST)
വനിതാ കോണ്‍സ്‌റ്റബിള്‍ ഉള്‍പ്പെടെയുള്ള സ്‌ത്രീകളെ മൊബൈല്‍ ഫോണിലൂടെ ശല്യം ചെയ്‌തിരുന്ന യുവാവ് അറസ്‌റ്റില്‍. തമിഴ്‌നാട് ഈറോഡ് പോലീസിന്റെ സഹായത്തോടെ തിരുനെല്‍വേലി സ്വദേശി ഇസക്കി ദുരൈ(27)യെയാണ് അമ്പലവയല്‍ പൊലീസ് പിടികൂടിയത്.

അമ്പലവയല്‍ സ്വദേശിയായ വീട്ടമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവ് പിടിയിലായത്. വീട്ടമ്മയുടെ ഫോണിലേക്ക് വിളിച്ച് അശ്ലീലച്ചുവയോടെ സംസാരിക്കുകയും, സ്വന്തം നഗ്‌നചിത്രങ്ങളും മറ്റ് അശ്ലീല വീഡിയോകളും നിരന്തരം അയക്കുകയും ചെയ്തിരുന്നു.

ദുരൈയുടെ ശല്യം സഹിക്കാനാകാതെ വന്നതോടെ വീട്ടമ്മ ഫേസ്‌ബുക്ക് അക്കൌണ്ടും ഫോണ്‍ നമ്പറും ബ്ലോക് ചെയ്‌തു. ഇതിനു പിന്നാലെ പൊലീസില്‍ പരാതി നല്‍കി. കേസുമായി മുന്നോട്ട് പോകാന്‍ താല്‍പ്പര്യമില്ലെന്ന് വീട്ടമ്മ പറഞ്ഞതോടെ പ്രതിയെ പിടികൂടി താക്കീത് ചെയ്യാനായിരുന്നു പൊലീസിന്റെ തീരുമാനം

എന്നാല്‍ സമാന രീതിയിലുള്ള നിരവധി ഇടപാടുകള്‍ യുവാവിന് ഉണ്ടെന്നും വനിതാ പൊലീസ് ഉദ്യോഗസ്ഥയെ വരെ ഫോണില്‍ വിളിച്ച് ദുരൈ ശല്യം ചെയ്‌തതായി കണ്ടെത്തിയതോടെ അന്വേഷണം ഊര്‍ജ്ജിതമാക്കി പ്രതിയെ പിടികൂടുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article