പങ്കാളി നൃത്ത പരിപാടികള്‍ക്ക് പോകുന്നത് ഇഷ്‌ടമായില്ല; യുവതിയും കുഞ്ഞും കിണറ്റില്‍ ചാടി മരിച്ചു

Webdunia
ശനി, 3 നവം‌ബര്‍ 2018 (12:10 IST)
ചാത്തന്നൂര്‍: പങ്കാളി നൃത്ത പരിപാടികള്‍ക്ക് പോകുന്നതില്‍ പ്രകോപിതയായ യുവതി പത്തുമാസം പ്രായമായ കുഞ്ഞുമായി കിണറ്റില്‍ ചാടി മരിച്ചു.

ഇഎസ്ഐ വാര്‍ഡ് പാറയ്ക്കല്‍ കാടിയാതി ക്ഷേത്രത്തിനുസമീപം വിഷ്ണുഭവനില്‍ മണിയുടെയും അമ്പിളിയുടെയും മകള്‍ മായയും (19) മകള്‍ മൈഥിലിയുമാണ് മരിച്ചത്.

നൃത്തരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ദിലീപിനൊപ്പമാണ് മായ താമസിച്ചിരുന്നത്. ദിലീപ് നൃത്ത പരിപാടികള്‍ക്ക് പോകുന്നത് യുവതിക്ക് ഇഷ്‌ടമല്ലായിരുന്നു. ഇതു സംബന്ധിച്ച് പലപ്പോഴും ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. രണ്ടു ദിവസം മുമ്പ് കുഞ്ഞിനെയുംകൂട്ടി ഇവര്‍ സ്വന്തം വീട്ടിലേക്ക് പോയിരുന്നു.

വെള്ളിയാഴ്‌ച തിരികെ മടങ്ങി എത്തിയ മായ ദിലീപുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് കുട്ടിയുമായി കിണറ്റില്‍ ചാടുകയുമായിരുന്നു. സമീപവാസികളടക്കമുള്ളവര്‍ ഇവരെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സംഭവത്തില്‍ പാരിപ്പള്ളി പൊലീസ് കേസെടുത്തു.

ദിലീപും മായയും രേഖാമൂലമോ ആചാരപരമായോ വിവാഹിതരായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article