വീട്ടിൽ പോകാൻ ലിഫ്റ്റ് ചോദിച്ചു, ഇറങ്ങേണ്ട സ്ഥലമെത്തിയിട്ടും നിർത്താതെ ഓടിച്ചുപോയി; ഭയന്ന വിദ്യാര്‍ത്ഥി ബൈക്കില്‍ നിന്നു എടുത്ത്ചാടി രക്ഷപ്പെട്ടു, യുവാവ് പിടിയിൽ
അഞ്ചലിൽ വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കൊല്ലം ഉമയനെല്ലൂർ ജെ.ജെ നിവാസിൽ ജിജു(22) ആണ് പൊലീസി പിടിയിലായത്. അഞ്ചൽ സ്കൂളിൽ വിദ്യാർത്ഥിയായ അനന്ദുവിനെയാണ് യുവാവ് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്.
വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ചന്തമുക്ക് ജംഗ്ഷനിൽ വെച്ച് വീട്ടിലേക്ക് പോകാൻ അനന്ദു ജിജുവിനോട് ലിഫ്സ്റ്റ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇറങ്ങേണ്ട സ്ഥലമായിട്ടും യുവാവ് വണ്ടി നിർത്താതെ മുൻപോട്ട് ഓടിച്ച് പോയി. ഭയന്ന് നിലവിളിച്ച് വണ്ടി നിർത്താൻ അനന്ദു ആവശ്യപ്പെട്ടെങ്കിലും ജിജു തയ്യാറായില്ല. ഇതോടെ കുട്ടി ഓടിക്കൊണ്ടിരുന്ന ബൈക്കിൽ നിന്നും എടുത്ത് ചാടുകയായിരുന്നു.
സംഭവം കണ്ടെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനന്ദുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തിരച്ചിലിനൊടുവിൽ സമീപത്തുള്ള സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ജിജുവിനെ പിടികൂടാനായത്. കുട്ടി പ്രതിയെ തിരിച്ചറിഞ്ഞിട്ടുമുണ്ട്.