ക്രിസ്തുമസ് കരോൾ കേൾക്കാൻ തടിച്ചുകൂടിയവർക്ക് നേരെ വെടിവയ്പ്പ്, അക്രമിയെ പൊലീസ് വധിച്ചു

Webdunia
തിങ്കള്‍, 14 ഡിസം‌ബര്‍ 2020 (11:07 IST)
ന്യൂയോര്‍ക്ക്: ക്രിസ്തുമസ് കരോൾ കേൾക്കുന്നതിനായി പള്ളിയ്ക്ക് പുറത്ത് തടിച്ചുകൂടിയവർക്ക് നേരെ വെടിയുതിർത്ത അക്രമിയെ പൊലീസ് വധിച്ചു. മാന്‍ഹട്ടനിലെ സെന്റ് ജോണ്‍ ദി ഡിവിഷന്‍ കത്തീഡ്രലിന്റെ പുറത്ത് ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. വെടിവയ്പ്പിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് കമ്മീഷണര്‍ ഡെര്‍മോട്ട് ഷിയ അറിയിച്ചു. 
 
ആരെയും ലക്ഷ്യംവയ്ക്കാതെയായിരുന്നു അക്രമി വെടിയുതിർത്തത് എന്നും എന്നെ വെടിവയ്ക്കുക, എന്നെ കൊല്ലൂ എന്ന് അക്രമി അക്രോശിക്കുന്നുണ്ടായിരുന്നു എന്നും ദൃക്‌സാക്ഷി പറഞ്ഞു. പത്തോളം തവണയാണ് ഇയാൾ വെടിയുതിർത്തത്. പ്രദേശത്ത് ഭീകരന്തരീക്ഷം തീർത്ത അക്രമിയ്ക്ക് നേരെ മൂന്ന് പൊലീസുകാർ പതിനഞ്ചോളം തവണ വെടിയുതിർത്തു. സംഭവസ്ഥലത്ത് വച്ചുതന്നെ ഇയാൾ മരിച്ചു. അക്രമിയിൽനിന്നും രണ്ട് തോക്കുകളും കത്തികളും ഉൾപ്പടെയുള്ള ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ട് എന്ന് പൊലീസ് വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

Next Article