കർഷക പ്രതിഷേധങ്ങളെ മുതലെടുക്കാൻ ശ്രമിയ്ക്കുന്ന തുക്‌ടെ തുക്‌ടെ സംഘങ്ങൾക്കെതിരെ കർശന നടപടി: രവിശങ്കർ പ്രസാദ്

തിങ്കള്‍, 14 ഡിസം‌ബര്‍ 2020 (08:22 IST)
ഡൽഹി: കർഷക സമരങ്ങൾ മുതലെടുക്കാൻ ശ്രമിയ്ക്കുന്ന തുക്‌ടെ തുക്‌ടെ സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിയ്ക്കും എന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്. കാർഷിക നിയമങ്ങളെ അനുകൂലിച്ച് ബിഹാർ ബിജെപി സംസ്ഥാന വ്യാപകമായി സംഘടിപ്പിയ്കുന്ന പരിപാടിയിൽ സംസാരിയ്ക്കവെയാണ് കേന്ദ്ര നിയമമന്ത്രിയുടെ പ്രതികരണം. രാജ്യത്തെ വിഭജിയ്ക്കുന്ന ഭാഷയിൽ സംസാരിയ്ക്കുന്ന ഇവരൊക്കെ ആരാണ് എന്നും കേന്ദ്രമന്ത്രി ചോദ്യം ഉന്നയിച്ചു.
 
'നിയമങ്ങൾ പിൻവലിയ്ക്കാതെ തങ്ങൾ പിൻവാങ്ങില്ല എന്നാണ് കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്നവർ പറയുന്നത്. നരേന്ദ്ര മോദി സർക്കാർ കർഷകരെ ബഹുമാനിയ്ക്കുന്നു. എന്നാൽ കർഷക സമരത്തെ മുതലെടുക്കാൻ ശ്രമിയ്ക്കുന്ന തുക്‌ടെ തുക്‌ടെ സംഘങ്ങൾക്കെതിരെ കർശന നടപടി തന്നെ സ്വീകരിയ്കും. രാജ്യത്തെ വിഭജിയ്ക്കുന്ന രീതിയിൽ സംസാരിയ്ക്കുന്ന ഇവരൊക്കെ ആരാണെന്നാണ് ഞാൻ ചോദിയ്ക്കുന്നത്. ചിലർ തങ്ങളുടെ താൽപര്യങ്ങൾക്കായി കർഷകരുടെ സമരത്തിൽ അഭയം ‌കാണ്ടെത്തുകയാണ്. എന്നാൽ അവരുടെ ഉദ്ദേശം വിജയിയ്ക്കാൻ ഞങ്ങൾ അനുവദിയ്ക്കില്ല.' രവിശങ്കർ പ്രസാദ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍