യോഗി ആദിത്യനാഥിന്റെ വീടിന് മുന്നില്‍ ആത്മഹത്യാശ്രമം; യുവതിയുടെ അച്ഛന് കസ്റ്റഡി മരണം

Webdunia
ചൊവ്വ, 10 ഏപ്രില്‍ 2018 (09:10 IST)
ബിജെപി എംഎല്‍എ ബലാത്സംഗം ചെയ്തുവെന്ന യുവതിയുടെ പരാതിയില്‍ പൊലീസ് നടപടികള്‍ ഒന്നും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവതിയുടെ അച്ഛന്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചു.
 
ഉനയില്‍ നിന്നുള്ള ബിജെപി എം എല്‍ എയായ കുല്‍ദീപ് സിംഗ് സെങ്കറിന്റെ ആവശ്യപ്രകാരം തന്റെ അച്ഛനെ ജയിലില്‍ വെച്ച് കൊന്നതാണ് പീഡനത്തിനിരയായ പതിനെട്ടുകാരി ആരോപിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ വച്ചാണ് പെണ്‍കുട്ടിയും കുടുംബവും ആത്മഹത്യാശ്രമം നടത്തിയത്. 
 
കുല്‍ദീപിനെതിരെ പരാതിപ്പെട്ടതിനെ തുടര്‍ന്ന് വലിയ പ്രശ്‌നങ്ങളാണ് തന്റെ കുടുംബത്തിന് നേരിടേണ്ടി വന്നതെന്ന് യുവതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വീട്ടുകാരെ അയാളുടെ ആളുകള്‍ തല്ലിച്ചതച്ചെന്ന് യുവതി പറയുന്നു. സംഭവത്തില്‍ കഴിഞ്ഞ ഒരുവര്‍ഷമായി ഓരോ ഓഫീസുകളില്‍ കയറിയിറങ്ങുകയാണ്. യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അയാള്‍ ഭരിക്കുന്ന സര്‍ക്കാരിന്റെ ആളായതിനാലാണ് നടപടികളൊന്നും ഉണ്ടാകാത്തതെന്ന് യുവതി പറയുന്നു.
 
തന്നെ ബലാത്സംഗം ചെയ്തത് ബിജെപി എംപിയാണെന്ന് അറിഞ്ഞിട്ടും നടപടിയെടുക്കാത്ത ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെയായിരുന്നു പെണ്‍കുട്ടിയുടെ പ്രതിഷേധം. യോഗിയുടെ വസതിക്ക് മുന്നിലെത്തിയ യുവതി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യാനാണ് ശ്രമിച്ചത്. കുറ്റക്കാരെ അറസ്റ്റ് ചെയ്തിട്ടില്ലെങ്കില്‍ ഇനിയും ആത്മഹത്യക്ക് ശ്രമിക്കുമെന്ന് യുവതി പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

Next Article