വരാപ്പുഴയിലെ ഗൃഹനാഥന്റെ ആത്മഹത്യ; വീട് കയറി ആക്രമണം നടത്തിയ കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ മരിച്ചു
തിങ്കള്‍, 9 ഏപ്രില്‍ 2018 (20:12 IST)
വരാപ്പുഴയിൽ വീട് ആക്രമിച്ചതിനെത്തുടർന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. വരാപ്പുഴ ദേവസ്വംപാടം ഷേണായി പറമ്പ് വീട്ടിൽ ശ്രീജിത് രാമകൃഷ്ണൻ (26) ആണ് മരിച്ചത്.
ആന്തരികാവയവങ്ങൾക്കേറ്റ പരിക്കാണ് മരണകാരണമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നു. വൈകിട്ട് ഏഴു മണിയോടെ ശ്രീജിത്തിന്റെ മരണം സംഭവിക്കുന്നത്. ഇന്നു മനുഷ്യാവകാശ കമ്മിഷൻ അംഗം ശ്രീജിത്തിനെ സന്ദർശിക്കുകയും സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.
സ്റ്റേഷനില്‍ വെച്ച് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചെങ്കിലും ശ്രീജിത്തിനെ ആശുപത്രിയിൽ പൊലീസ് തയ്യാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പിന്നീട് ആശുപത്രിയിൽ ഗാസ്ട്രോഎൻട്രോളജി പ്രവേശിപ്പിച്ച ശ്രീജിത്തിനെ അടിയന്തര ശസ്ത്രക്രിയ്ക്ക് വിധേയനാക്കി.