തന്നെ ബലാത്സംഗം ചെയ്തത് ബിജെപി എംപിയാണെന്ന് അറിഞ്ഞിട്ടും നടപടിയെടുക്കാത്ത ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെയായിരുന്നു പെണ്‍കുട്ടിയുടെ പ്രതിഷേധം. യോഗിയുടെ വസതിക്ക് മുന്നിലെത്തിയ യുവതി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യാനാണ് ശ്രമിച്ചത്. കുറ്റക്കാരെ അറസ്റ്റ് ചെയ്തിട്ടില്ലെങ്കില്‍ ഇനിയും ആത്മഹത്യക്ക് ശ്രമിക്കുമെന്ന് യുവതി പറഞ്ഞു.