ലഹരിവസ്‌തുക്കടത്ത് : ദമ്പതികളും സുഹൃത്തും അറസ്റ്റിൽ

Webdunia
ഞായര്‍, 25 ഡിസം‌ബര്‍ 2022 (15:37 IST)
പാലക്കാട്: ലഹരി വസ്തുക്കടത്തുമായി ബന്ധപ്പെട്ടു ദമ്പതികളെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ സ്വദേശി സന്തോഷ് (28), ഭാര്യ അഭിഷേക് റായ് (24), ഇവരുടെ സുഹൃത്ത് ഫായിസ് എന്നിവരാണ് പിടിയിലായത്.
 
ബംഗളൂരുവിൽ നിന്ന് ഇവിടേക്ക് കൊണ്ടുവന്ന മാരക ലഹരി വസ്തുക്കൾ ഉൾപ്പെടെ നാല് പേരെ കഴിഞ്ഞ ഒമ്പതാം തീയതി പാലക്കാട്ടു നിന്ന് പിടികൂടിയിരുന്നു. ഇതിന്റെ തുടർച്ച എന്നോണം നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ സന്തോഷിനെയും ഭാര്യയെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തത്.
 
പാലക്കാട് ടൌൺ നോർത്ത് പോലീസ് ബംഗളൂരുവിൽ നിന്നാണ് പിടികൂടിയത്. മാരക ലഹരി മരുന്ന് കത്തിലെ മുഖ്യ കണ്ണികളാണ് ഇപ്പോൾ പിടിയിലായവർ എന്നാണു പോലീസ് അറിയിച്ചത്. വാഹന പരിശോധനയിലാണ് ഒമ്പതിന് നാല് പേരെ അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട തുടർ അന്വേഷണം നടക്കുന്നുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article