പബ്ജി കളിക്കുന്നതിനിടെ മൊബൈൽ ചാർജർ നൽകാൻ വൈകി, യുവാവ് പ്രതിശ്രുത വധുവിന്റെ സഹോദരനെ കുത്തി

Webdunia
തിങ്കള്‍, 18 ഫെബ്രുവരി 2019 (20:05 IST)
ഹാരാഷ്ട്ര: പബജി കളിക്കുന്നതിനിടെ മൊബൈൽ ചർജർ നൽകാൻ വൈകിയതിന് യുവാവ് പ്രതിശ്രുത വധുവിന്റെ സഹോദരനെ കുത്തിപ്പരിക്കേൽപ്പിച്ചു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം ഉണ്ടായത്. രജനീഷ് എന്ന യുവാവാണ് പ്രതിശ്രുത വധുവിന്റെ സഹോദനരൻ ഓം ഭാവ്ധാങ്കറെ കുത്തിപ്പരിക്കേൽപ്പിച്ചത്.
 
പബ്ജി കളികുന്നതിനിടെ രജനീഷിന്റെ ഫോണിലെ ചാർജ് തീർന്നിരുന്നു. രജനീഷ് ചോദിച്ചപ്പോൾ ചാർജർ നൽകാൻ വൈകിയതിന് ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇതിന്റെ ദേഷ്യത്തിൽ രജനീഷ് കത്തിയെടുത്ത് ഓം ഭാവ്ധാങ്കറെ കുത്തി പരിക്കേൽ‌പ്പിക്കുകയായിരുന്നു. 
 
ഓം ഭാവ്ധാങ്കറെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേ സമയ രജനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. കേസിൽ അന്വേഷം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article