ഷവോമി സ്മാർട്ട് ഫോണുകളുമായി പോവുകയായിരുന്ന ട്രക്ക് കൊള്ളയടിച്ചു, നഷ്ടമായത് ഒരുകൊടി രൂപ വിലമതിക്കുന്ന സ്മർട്ട്ഫോണുകൾ !

Webdunia
തിങ്കള്‍, 18 ഫെബ്രുവരി 2019 (19:39 IST)
ഒരു കോടി രൂപ വിലമതിക്കുന്ന ഷവോമി സ്മാർട്ട്ഫോണുകൾ ട്രക്ക് സഹിതം കൊള്ളയടിച്ചു. നെല്ലൂർ ജില്ലയിലെ ദഗദാര്‍ത്ഥി ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്. ശ്രീനഗറിൽനിന്നും കൊൽക്കത്തയിലേക്ക് സ്മർട്ട്ഫോണുകൾ കൊണ്ടുപോവുകയായിരുന്ന ട്രക്കാണ് അക്രമികൾ കൊള്ളയടിച്ചത്.
 
ട്രക്ക് റോഡ് സൈഡിൽ ഒതുക്കി നിർത്തിയ ശേഷം ലോറിയിൽ ഡ്രൈവർ വിശ്രമിക്കുകയായിർന്നു. ഈ സമയത്ത് നാലുപേർടങ്ങുന്ന സാംഘം ഡ്രൈവറെ അക്രമിച്ച് മരത്തിൽ കെട്ടിയിട്ട ശേഷം ട്രക്കുമായി കടന്നു. നാട്ടുകാരാണ് മരത്തിൽ കെട്ടിയിട്ട നിലയിൽ ഡ്രൈവറെ കണ്ടെത്തിയത്.
 
ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു. പൊലീസിന്റെ അന്വേഷണത്തിൽ മോഷ്ടിച്ച ട്രക്ക് ഗൗരാവാരം ഗ്രാമത്തിൽ‌വച്ച കണ്ടെത്തിയെങ്കില്ലും സ്മർട്ട്ഫോണുകൾ മറ്റൊരു വാഹനത്തിലേക്ക് മറ്റി മോഷ്ടാക്കൾ കടന്നിരുന്നു മുൻ‌കൂട്ടി ആസൂത്രണം ചെയ്ത കൊള്ളയാണിതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article