തിരക്കേറിയ റോഡിൽ ആളുകൾ നോക്കി നിൽക്കെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി; ക്രൂരകൃത്യം കണ്ടുനിന്നും, മൊബൈലിൽ പകർത്തിയും ആളുകൾ !

Webdunia
വ്യാഴം, 29 നവം‌ബര്‍ 2018 (15:26 IST)
ഹൈദെരാബാദ്: തിരക്കേറിയ റോഡിൽ ആളുകൾ നോക്കി നിൽക്കേ  ഓട്ടോറിക്ഷ ഡ്രൈവറെ കഴുത്തിൽ കുത്തി കൊലപ്പെടുത്തി യുവാവ്. ഹൈദെരാബാദിലാണ് അരുംകൊല നടന്നത്. ഓട്ടോറിക്ഷ ഡ്രൈവറായ യുവാവിനെ മറ്റൊരു യുവാവ് കഴുത്തിൽ പല തവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
 
ഓട്ടോ ഡ്രൈവറായ ഷഖീർ ഖുറേഷി എന്ന 30കാരനെയാണ് ഓട്ടോറിക്ഷ വാടകക്ക് നൽകുന്ന അബ്ദുൾ ഖാജ ക്രൂരമായി കൊലപ്പെടുത്തിയത്. ഇരുവരും തമ്മിൽ റോഡിൽവച്ച് തർക്കവും വഴക്കും ഉണ്ടായിരുന്നു. ഇതിനിടെയാണ് ക്രൂരമായ കൊലപാതകം. ആളുകൾ നിർവികാരരായി കൊലപാതകം കണ്ടു നിൽക്കുകയും. മൊബൈൽഫോണിൽ പകർത്തുകയും ചെയ്തു.
 
ഒരു ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനല്ലാതെ ആരും കൊലപാതകം തടയാൻ ശ്രമിച്ചില്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. കൊലപാതകം നടത്തിയ ശേഷം രക്തത്തിൽ കുളിച്ചുകിടക്കുന്ന മൃതദേഹത്തിന് അരികിൽ ഇരിക്കുന്ന പ്രതിയുടെ ചിത്രങ്ങളാണ് സാമൂഹ്യമങ്ങളിലൂടെ കൂടുതലും പ്രചരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article