റെയിൽവേ ട്രാക്കിലൂടെ യുവതി കാർ പാഞ്ഞുപോകുന്നതുകണ്ട് കണ്ടുനിന്നവർ ഒന്ന് ഞെട്ടി. ആത്‌മഹത്യ ചെയ്യാനാണോ എന്ന ചോദ്യം വരെ അവരിൽ നിന്ന് ഉയർന്നു. എന്തായാലും സംഭവം അപ്പോൾ തന്നെ പൊലീസിനെ അറിയിച്ചു. സംഭവം കേൾക്കേണ്ട താമസം പൊലീസുകാർ സ്ഥലത്തെത്തി.
കാറിന്റെ പിന്നാലെ പോയി കാറിനെയും യുവതിയേയും കസ്‌റ്റഡിയിലെടുത്തു. റോഡിനോട് ചേർന്ന റെയിൽവേ ട്രാക്കിലൂടെയായിരുന്നു യുവതി കാർ ഓടിച്ചത്. എന്നാൽ ഇതിന് കൃത്യമായ മറുപടി യുവതിയുടെ കൈയിലുണ്ടായിരുന്നു. തന്റെ ജിപിഎസ് വഴി കാണിച്ച സ്ഥലത്തുകൂടിയാണ് താൽ പോയതെന്ന് യുവതി നിഷ്‌ക്കളങ്കമായി മറുപടി നൽകി.