മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ ബ്രത്‌ലൈസറിൽ ഊതാൻ പറഞ്ഞു, പൊലീസിന്റെ മെഷീനും തട്ടിപ്പറിച്ച് കാറുമായി കടന്ന് യുവാവ്

വ്യാഴം, 29 നവം‌ബര്‍ 2018 (14:57 IST)
ഡൽഹി: കാർ തടഞ്ഞ് നിർത്തി ഊതിക്കാൻ ശ്രമിക്കുന്നതിനിടെ മദ്യപിച്ചിട്ടുണ്ടൊ എന്ന് പരിശാ‍ധിക്കുന്ന പൊലീസിന്റെ ബ്രത്‌ലൈസറും തട്ടുപ്പറിച്ച് യുവാവ് സിനിമാ സ്റ്റൈലിൽ കടന്നു. ഡൽഹിയിൽ കൊണാട്ട് പ്ലെയ്‌സിലാണ് സംഭവം ഉണ്ടായത്. ബ്രത്‌ലൈസറുമായി കടന്നത് ഋഷി ദിങ്ക്ര എന്നയാളാണെന്ന് പൊലീസിന്റെ അന്വേഷനത്തിൽ കണ്ടെത്തി.
 
രാത്രി വാഹന പരിശോധനക്കായാണ് പൊലീസ് ഋഷിയുടെ വാഹനം തടഞ്ഞ് നിർത്തിയത്. യുവാവ് മദ്യപിച്ചിട്ടുണ്ട് എന്ന് മനസിലായതോടെ പൊലീ ഉദ്യോഗസ്ഥൻ ബ്രത്‌ലൈസറിൽ ഊതാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പൊലീസുകാരന്റെ കയ്യിൽ നിന്നും മെഷീൻ തട്ടിയെടുത്ത് അതിവേഗത്തിൽ ഋഷി കാറുമായി കടന്നു. 
 
ഋഷിയെ പിടികൂടുന്നതിനായി പൊലീസ് വീട്ടിലെത്തിയെങ്കിലും. പ്രഫഷണൽ ടൂറിനായി ഇയാൾ ലണ്ടനിലേക്ക് പോയതായാണ് പൊലീസിന് ലഭിച്ച വിവരം. സംഭവത്തിൽ ഋഷി ദിങ്ക്രക്കെതിരെ. മോഷണത്തിനും ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയതിനും പൊലീസ് കേസെടുത്തിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍