പഴങ്ങളും പച്ചക്കറികളും കഴിക്കുമ്പോൾ ശ്രദ്ധവേണം, നിപ്പ പകരാനുള്ള സാഹചര്യമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

വ്യാഴം, 29 നവം‌ബര്‍ 2018 (14:01 IST)
തിരുവനന്തപുരം: നിപ്പക്കെതിരെ കടുത്ത ജാഗ്രത നിർദേശം നൽകി. സംസ്ഥാന ആരോഗ്യ വകുപ്പ്. ഡിസംബർ മുതൽ ജൂൺ വരെയുൾല കാലയളവിലാണ് നിപ്പ വൈറ പടർന്നു പിടിക്കുക എന്ന ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദേശം.
 
ഈ കാലയളവിൽ പഴങ്ങളും പച്ചക്കറികളും കഴിക്കുമ്പോൾ ശ്രദ്ധ നൽകണമെന്ന് ആരോഗ്യ വകുപ്പ് ജനങ്ങൾക്ക് നിർദേശം നൽകി. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയ ശേഷം മത്രമേ കഴിക്കാവു. തുറസായ സ്ഥലങ്ങളിൽ വീണു കിടക്കുന്ന പഴങ്ങളൊ പച്ചക്കറികളോ ജന്തുക്കൾ ഭക്ഷിച്ചതിന്റെ ബാക്കി പച്ചക്കറികളോ കഴിക്കരുത് എന്ന് ആരോഗ്യ വകുപ്പ് പ്രത്യേകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
 
പനിയും ചുമയും, ഉൾപ്പടെ നിപ്പയുടെ ലക്ഷണം തോന്നുന്നവർ ഉടൻ തന്നെ അശുപത്രിയിൽ ചികിത്സ തേടണമെന്നും ഇതിനായി അശുപത്രികൾ സജ്ജീകരിക്കുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇക്കഴിഞ്ഞ മെയ്മാസത്തിൽ കോഴിക്കോട് നിപ്പ രോഗം പടർന്നു പിടിച്ചതോടെ ഒരു കുടുംബത്തിലെ മൂന്ന് പേരടക്കം 17 പേർക്ക് ജീവൻ നഷ്ടമായിരുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍