പ്രഷർകുക്കറിന്റെ അടിയേറ്റ് പിതാവ് മരിച്ചുവെന്ന് മകൻ, മൃതദേഹത്തിന് സമീപത്ത് രക്തം‌പുരണ്ട ചുറ്റിക, സംഭവം അടിമുടി ദുരൂഹം

Webdunia
ചൊവ്വ, 13 നവം‌ബര്‍ 2018 (14:36 IST)
മുംബൈ: തലയ്ക്ക് പ്രഷര്‍ കുക്കറുകൊണ്ട് അടിയേറ്റ് വൃദ്ധൻ കൊല്ലപ്പെട്ടു. മുംബൈയിലെ കൊപരഖൈറാനെയിലാണ് സംഭവം ഉണ്ടായത്. 62 കാരനായ വിജയകുമാര്‍ ദൊഹാത്രെയാണ് ദാരുണമയി കൊല്ലപ്പെട്ടത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
 
വീട്ടിനുള്ളിൽനിന്നും ബഹളം കേട്ടതിനെ തുടർന്ന് അയൽ‌കാർ എത്തുമ്പോൾ തലക്ക് സാരമായ പരിക്കേറ്റ് രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു വിജയകുമാർ. പിതാവ് കുക്കറിൽ നിന്നും അടിയേറ്റ് മരിച്ചു എന്നാണ് മകൻ അയൽ‌വാസികളോട പറഞ്ഞത്. ഇയാളുടെ കയ്യിനും പരിക്കേറ്റിരുന്നു.
 
എന്നാൽ പ്രഷർകുക്കറിനോട് ചേർന്ന് ചുറ്റികയും കണ്ടെത്തിയതാണ് ദുരൂഹതക്ക് കാരണം. പൊലീസി വീട്ടിലെത്തിൽ വിശദമായ പരിശോധന നടത്തി. വിജയകുമാറിന്റെ മരണത്തിൽ മകന് പങ്കുണ്ടെന്നും, ഇയാൾ സ്‌കീസോഫ്രീനിയ രോഗം ബാധിച്ച ആളാണെന്നും പൊലീസ് വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

Next Article