എത്ര കുട്ടികളെ പീഡനത്തിനിരയാക്കി എന്ന് പോലും അറിയില്ല, ഒരുമാസം 12 പെൺകുട്ടികളെയെങ്കിലും ലക്ഷ്യം വക്കും; ബാല പീഡകന്റെ വാക്കുകൾ കേട്ട് ഞെട്ടി പൊലീസ്

Webdunia
ശനി, 29 സെപ്‌റ്റംബര്‍ 2018 (17:14 IST)
മുംബൈ: പെൺകുട്ടികളെ പിന്തുടർന്ന് പീഡനത്തിനിരയാക്കുന്ന സീരിയൽ റേപിസ്റ്റിനെ പിടി കൂടിയ പൊലീസ് അയാളുടെ മൊഴി കേട്ട് ഞെട്ടിയിരിക്കുകയാണ്. ഇതിനോടകം 100 പെൺക്കുട്ടികളെയെങ്കിലും താൻ പീഡിപ്പിച്ചതായാണ് രേഹൻ ഖുറേഷി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. പലയിടങ്ങളിൽ വച്ച് പല പെൺകുട്ടികളെ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്നും എന്നാൽ പല സംഭവങ്ങളും തനിക്കോർമയില്ലെന്നുമാണ് ഇയാൾ പറയുന്നത്.
 
ഒരു മാസം പന്ത്രണ്ട് കുട്ടികളെയെങ്കിലും ലക്ഷ്യംവക്കും. ഇതിൽ ഒന്നൊ രണ്ടോ എണ്ണം വിജയം കാണും. ലക്ഷ്യം വക്കും മുൻപ് ഇയാൾ പെൺകുട്ടികളെ രണ്ടൊ മൂന്നോ ദിവസം പിൻ‌തുടർന്ന് നിരീക്ഷിക്കും, എന്നാണ് ഇയാൾ പൊലീസിനു നൽകിയിരിക്കുന്ന മൊഴി. കുട്ടികൾക്കെതിരെയുള്ള പീഡനങ്ങളിൽ രജിസ്റ്റർ ചെയ്യപ്പെട്ട 15 ഓളം കേസുകളിൽ ഇയാൾക്ക് പങ്കുണ്ട് എന്നാണ് പൊലിസ് സംശയിക്കുന്നത്.
 
പ്രായ പൂർത്തിയാവാത്ത പെൺകുട്ടികളെ മാത്രമാണ് ഇയാൾ ഇരയാക്കുന്നത്. നവി മുംബൈ അടക്കം മുംബൈ നഗരത്തിന്റെപല ഭാഗത്തും ഇയാൾ പെൺകുട്ടികളെ പീഡനത്തിനിരയാക്കിയതായി ഖുറേഷി തന്നെ സമ്മതിച്ചിട്ടുണ്ട്. തനിക്ക് ചെറിയ കുട്ടികളൊടാണ് അട്രാക്ഷൻ തോന്നുന്നത് എന്ന് ഇയാൾ സ്വന്തം അമ്മയോടെ വിവാഹ കാര്യത്തെ കുറിച്ച് സംസാരിക്കുമ്പോൾ പറഞ്ഞിരുന്നു എന്നും എന്നാൽ അവർ ഇത് കാര്യമായി എടുത്തിരുന്നില്ല എന്നും പൊലീസ് പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article