സഹോദരന്റെ മരണത്തിന് ഏഴാം ക്ലാസുകാരി പകരം വീട്ടിയത് സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ വിഷം കലര്‍ത്തി !

Webdunia
വ്യാഴം, 19 ജൂലൈ 2018 (18:37 IST)
ഖോരഖ്പൂർ: സഹോദരന്റെ മരണത്തിന് പകരം വീട്ടാനായി ഏഴാംക്ലാസുകാരി സ്കൂളിലെ ഉച്ചഭക്ഷണത്തിൽ വിഷം കലർത്തി. ഉത്തരപ്രദേശിലെ ബൌലിയിലിൽ ചൊവ്വാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഉച്ചഭക്ഷണത്തിനായുള്ള പരിപ്പുകറിയിൽ പെൺകുട്ടി വിഷം കലർത്തുകയായിരുന്നു.
 
പരീപ്പ് കറിയിൽ വിഷം കലക്കിയതായി മനസിലായതോടെ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. ഏപ്രിൽ രണ്ടിന് ഇതേ സ്കൂളിൽ മുന്നാംക്ലാസ് വിദ്യാർത്ഥിയായിരുന്ന പെൺകുട്ടിയുടെ സഹോദരനെ സ്കൂളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു ഈ കേസിൽ സ്കൂളിലെ അഞ്ചാംക്ലാസുകാരൻ ഇപ്പോൾ ജുവനൈൽ ജസ്റ്റിസ് ഹോമിലാണ്. 
 
സഹോദരന്റെ മരണത്തിൽ മുറിവേറ്റ പെൺകുട്ടി പ്രതികാരം ചെയ്യാനായി സ്കൂളിൽ എല്ലാ കുട്ടികളേയും കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. സഹോദരന്റെ മരനത്തിന് പ്രതികാരം ചെയ്യാനാണ് താൻ ഭക്ഷണത്തിൽ വിഷം കലർത്തിയത് എന്ന് പെൺകുട്ടി പോലീസിനോട് സമ്മതിച്ചു. 
 
ഭക്ഷണത്തിൽ വിഷം കലർത്തിയതായി അറിഞ്ഞെത്തിയ പെൺകുട്ടിയുടെ അമ്മയെ നാട്ടുകാർ കയ്യേറ്റം ചെയ്തു. സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിനെ പരാതിയെ തുടർന്ന് പൊലീസ് പെൺകുട്ടിക്കെതിരെ കേസെടുത്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article