തിരുവന്തപുരത്ത് സിപിഎം നേതാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ 12 പേര്‍ പിടിയില്‍

Webdunia
ശനി, 30 ഡിസം‌ബര്‍ 2017 (08:55 IST)
ശ്രീകാര്യത്ത് സിപിഎം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗം എൽ.എസ്. ഷാജു(50)വിനു വെട്ടേറ്റ സംഭവത്തില്‍ 12 പേരെ പൊലീസ്  കസ്റ്റഡിയിലെടുത്തു. ആക്രമണം നടത്തിയവരെ രക്ഷപ്പെടുത്തിയവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തു വരികയാണ്.
 
നാലാഞ്ചിറ, കേരളാദിത്യപുരം, ശ്രീകാര്യം, ചെമ്പഴന്തി എന്നിവിടങ്ങളിലെ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്. പുറത്തു നിന്നുവന്ന ക്രിമിനിലുകള്‍ക്ക് സംരക്ഷണമൊരുക്കിയതും ഇവരില്‍ ചിലരാണ്. അതേസമയം, വെള്ളിയാഴ്ച പിടിയിലായ പ്രാദേശിക ബിജെപി നേതാക്കളും ജില്ലാ നേതാക്കളും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങള്‍ സൈബര്‍ സെല്‍ പരിശോധിച്ച് വരികയാണ്.
 
ബൈക്കിലെത്തിയ സംഘമാണ് ഷാജുവിനെ വെട്ടിയത്. ഗുരുതരമായ പരുക്കേറ്റ ഷാജുവിനെ മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു. ഇടവക്കോട് ജംക്‌ഷനിൽ വച്ചാണ് ഷാജുവിനെ സംഘം വെട്ടിയത്. സംഭവത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. സിപിഐഎം നേതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ശ്രീകാര്യത്തും പഴയ ഉള്ളൂര്‍ പഞ്ചായത്ത് പ്രദേശത്തും വ്യാഴായിച്ച സിപിഐഎം ഹര്‍ത്താല്‍ നടത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article