ഗണേഷിനെ മന്ത്രിയാക്കാൻ താൽപര്യമില്ലെന്ന് ആര്‍ ബാലകൃഷ്ണപിള്ള; മന്തിസ്ഥാനം നല്‍കിയാല്‍ കേരള കോണ്‍ഗ്രസ് ബി പിളര്‍ത്തി ലയിക്കാമെന്ന് ഗണേഷ്കുമാര്‍

വെള്ളി, 29 ഡിസം‌ബര്‍ 2017 (18:03 IST)
കേരള കോണ്‍ഗ്രസ്-ബി എൻസിപിയിൽ ലയിക്കുമെന്ന തരത്തില്‍ പുറത്തുവന്ന വാർത്തകൾ നിഷേധിച്ച് പാർട്ടി ചെയർമാൻ ആര്‍ ബാലകൃഷ്ണപിള്ള. അടിസ്ഥാനരഹിതമായ വാർത്തയാണ് ഇപ്പോള്‍  പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ലയന വാർത്ത എൻസിപി നേതൃത്വം സ്ഥിരീകരിക്കുകയും ചെയ്തു. 
 
ശനിയാഴ്ച കൊച്ചിയിൽ ചേരുന്ന എൻസിപിയുടെ നേതൃയോഗം ഇക്കാര്യം ചർച്ച ചെയ്തേക്കുമെന്നാണ് പുറത്തുവരുന്ന സൂചന. കേരള കോണ്‍ഗ്രസ്-ബി നേതൃത്വവും ലയന വിഷയം ചർച്ച ചെയ്യുന്നതിനായുള്ള യോഗം ചേരുന്നുണ്ട്. ജനുവരി എട്ടിന് കണ്ണൂരിൽ വെച്ചായിരിക്കും യോഗം ചേരുകയെന്നാണ് പാർട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
 
അതേസമയം, മന്തിസ്ഥാനം നല്‍കുകയാണെങ്കില്‍ കേരള കോണ്‍ഗ്രസ് ബി പിളര്‍ത്തിയ ശേഷം എന്‍‌സിപിയില്‍ ലയിക്കാന്‍ തയ്യാറാണെന്ന് ഗണേഷ്കുമാര്‍ വ്യക്തമാക്കിയതായാണ് പുറത്തുവരുന്ന വിവരം. ദേശീയ പാർട്ടിയായിരുന്നിട്ടുകൂടി ഒരിടത്തുപോലും മന്ത്രി ഇല്ലെന്ന ക്ഷീണം മാറ്റുന്നതിനായാണ് എൻ‌സിപി ഇപ്പോള്‍ ശ്രമിക്കുന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍