21കാരന് മദ്യം ലഭിക്കില്ല; പ്രായപരിധി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനം - ഗവര്‍ണറെ സമീപിക്കും

ബുധന്‍, 6 ഡിസം‌ബര്‍ 2017 (14:50 IST)
മദ്യ ഉപയോഗിക്കാനുള്ള പ്രായപരിധി 21ൽ നിന്നും 23 ആയി ഉയർത്താൻ മന്ത്രിസഭാ തീരുമാനം. മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

പ്രായപരിധി ഉയര്‍ത്തുന്നതിനായി അബ്കാരി നിയമത്തിൽ ഭേദഗതിക്കായി ഓർഡിനൻസ് ഇറക്കുന്നതിന് സര്‍ക്കാര്‍ ഗവർണറെ സമീപിക്കും. മന്തിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്.

പരാതികള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി മൊഴിയെടുക്കുന്നതിന് ഏതു വ്യക്തിയെയും വിളിച്ചു വരുത്താന്‍ വനിതാ കമ്മീഷന് അധികാരം നല്‍കുന്ന രീതിയില്‍ ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യാനും മന്ത്രിസഭാ തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബില്ലിനു മന്ത്രിസഭാ അംഗീകാരം നല്‍കി.

സംസ്ഥാനത്ത് ഇരുപത് ചെറുകിട ജലവൈദ്യുത പദ്ധതികള്‍ ബൂട്ട് അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നതിനു സ്വകാര്യ സംരംഭകര്‍ക്ക് അനുമതി നല്‍കാനും മന്ത്രിസഭാ തീരുമാനിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍