അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ജെഡിയു - ജെഡിഎസ് ലയനം ഉടന്‍ ഉണ്ടാകുമെന്ന് സൂചന. ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് ധാരണയുമായി ബന്ധപ്പെട്ട് സിപിഎം - ജെഡിഎസ് ചര്‍ച്ച വൈകാതെ നടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിതീഷ് കുമാര്‍ നേതൃത്വം നല്കുന്ന പാര്‍ട്ടിയുടെ എംപിയായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് എം പി വീരേന്ദ്ര കുമാര്‍ അറിയിക്കുകയും ചെയ്തു.
ദേശീയ രാഷ്ട്രീയത്തിലെ ചേരിമാറ്റത്തിന്റെയും ലയനത്തിന്റെയും അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ ഈ തീരുമാനമെന്നാണ് സൂചന. എന്നാണ് തന്റെ രാജിയെന്നത് സാങ്കേതികം മാത്രമാനെന്നും ഇത്തരമൊരു അവസ്ഥയില്‍ ജെഡിയുവില്‍ തുടരാന്‍ താല്പര്യമില്ലെന്നും എസ്ജെഡി പുനരുജ്ജീവിപ്പിക്കുന്നതിനായി പാര്‍ട്ടിയുടെ സംസ്ഥാന സമിതി ഉടന്‍ ചേരുമെന്നും വീരേന്ദ്ര കുമാര്‍ കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.