ബിജെപി വരില്ല: പാര്‍ട്ടി മത്സരിക്കാത്ത മണ്ഡലങ്ങളില്‍ ആരെ പിന്തുണയ്ക്കുമെന്നത് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 8 ഏപ്രില്‍ 2026 (10:13 IST)
ബിജെപിയുടെ മുന്നേറ്റം തടയുമെന്നും പാര്‍ട്ടി മത്സരിക്കാത്ത മണ്ഡലങ്ങളില്‍ ആരെ പിന്തുണയ്ക്കുമെന്നത് പരസ്യമാക്കില്ലെന്നും എസ്ഡിപിഐ.  പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് സിപിഎ ലത്തീഫ് ആണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചത്. 36 മണ്ഡലങ്ങളിലാണ് എസ്ഡിപിഐ മത്സരിക്കുന്നത്. കേരളത്തില്‍ ഒരു ബദല്‍ രാഷ്ട്രീയം ഉയര്‍ത്തി കൊണ്ടുവരാനാണ് ഇത്രയും മണ്ഡലങ്ങളില്‍ മത്സരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
 
മത്സരിക്കാത്ത 104 മണ്ഡലങ്ങളില്‍ ആരെ പിന്തുണയ്ക്കുമെന്നത് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ നിര്‍ദ്ദേശം അവര്‍ താഴെ തട്ടില്‍ എത്തിച്ച് വോട്ടുറപ്പാക്കുമെന്നും ലത്തീഫ് പറഞ്ഞു. ഇത്തവണ കേരളത്തിന്റെ ബിജെപി സീറ്റ് നേടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അവരുടെ അക്കൗണ്ട് പൂട്ടിച്ച ജാഗ്രത മതേതര കേരളം ഇത്തവണയും പാലിക്കുമെന്ന് ഉറപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍