കേരളത്തിന് പൊതുവിപണിയില്‍ നിന്ന് കടമെടുക്കാന്‍ കേന്ദ്രതടസ്സം മാറിയെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ജനുവരിയില്‍ 6,100 കോടിരൂപ കടമെടുക്കുമെന്നും ട്രഷറി നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം ഇത്രയും പണം കടം എടുത്താലും സാമ്പത്തിക വര്‍ഷാവസാനത്തെ എല്ലാ ചെലവുകള്‍ക്കും തികയില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതിന് ചെലവുകള്‍ കര്‍ശനമായി നിയന്ത്രിക്കേണ്ടിവരുമെന്നും ഇതെങ്ങനെയെന്ന് ഇപ്പോള്‍ പറയാനാവില്ല. ക്ഷേമപദ്ധതികള്‍ ചുരുക്കില്ല. ചില വികസന പ്രവര്‍ത്തനങ്ങള്‍ അടുത്തവര്‍ഷത്തേക്ക് മാറ്റിവെക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഈവര്‍ഷം ഇരുപതിനായിരം കോടി കടമെടുക്കാനാണ് കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്.