സരിത ഹാജരാക്കിയ കത്തില്‍ ഉമ്മൻചാണ്ടിയുടെ പേര് നല്‍കാന്‍ നിര്‍ദ്ദേശിച്ചത് ഗണേഷ് ?; നിര്‍ണായക മൊഴിയുമായി ഫെനി ബാലകൃഷ്ണന്‍

Webdunia
ശനി, 30 ഡിസം‌ബര്‍ 2017 (08:26 IST)
കേരളത്തെ പിടിച്ചു കുലുക്കിയ സോളാര്‍ തട്ടിപ്പുകേസില്‍ സരിത എസ് നായര്‍ കമ്മിഷനു മുന്നില്‍ ഹാജരാക്കിയ കത്തില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും മുൻമന്ത്രിമാരടക്കമുള്ള യുഡിഎഫ് നേതാക്കളുടെയും പേരുകള്‍ അടങ്ങിയ നാലു പേജുകൾ കൂട്ടിച്ചേർത്തത് കെബി ഗണേഷ്കുമാര്‍ എംഎൽഎയുടെ നിർദേശപ്രകാരമെന്നു  മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. 
 
കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയില്‍ നൽകിയ മൊഴിയിലാണ് ഫെനി ഇക്കാര്യം വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച ഗൂഢാലോചന നടന്നത് 2015 മേയ് 13നാണ്. ഗണേഷിന്റെ പിഎ പ്രദീപ്കുമാറും ബന്ധു ശരണ്യ മനോജും ഇതില്‍ പങ്കാളികളാണെന്നും ഫെനി വ്യക്തമാക്കി. 
 
സരിതയുടെ കത്ത് പത്തനംതിട്ട ജില്ലാ ജയിലില്‍ താല്‍ കൈപ്പറ്റുമ്പോള്‍ 21 പേജുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ സരിത സോളർ കമ്മിഷനിൽ ഹാജരാക്കിയ കത്തിന് 25 പേജുണ്ട്. ഗണേശിന്റെ നിർദേശപ്രകാരം മനോജും പ്രദീപ്കുമാറും ചേർന്നു കത്തിന്റെ കരടുരൂപം തയാറാക്കി സരിതയെ ഏൽപ്പിച്ചു. സരിത അന്നേദിവസം തന്നെ നാലു പേജുകള്‍ കൂടി എഴുതിച്ചേർക്കുകയായിരുന്നുവെന്നും ഫെനി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article