ദമ്പതിമാര്‍ക്ക് നേരെയുണ്ടായ ആസിഡ് ആക്രമണത്തില്‍ ഭര്‍ത്താവ് മരിച്ചു. മറൈന്‍ എഞ്ചിനീയറായ അവിനാഷാണ് മരിച്ചത്. ഭാര്യ സീമ വിശ്വകര്‍മ്മ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മുംബൈയിലെ ബെര്സോവ പാലത്തിന് സമീപത്ത് വെച്ച് തിങ്കളാഴ്ച വൈകിട്ടാണ് ദമ്പതികള്‍ക്ക് നേര്‍ക്ക് ആക്രമണമുണ്ടായത്. ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ ഇവരെ അജ്ഞാതരായ ആക്രമികള്‍ തടഞ്ഞു നിര്‍ത്തി ആസിഡ് ഒഴിക്കുകയായിരുന്നു.
അവിനാഷിന്റെ മുഖത്തും നെഞ്ചിലുമാണ് ആസിഡ് വീണത്. ഈ ഭാഗങ്ങള്‍ ഗുരുതരമായി പൊള്ളി. സീമയുടെ കൈകളിലാണ് പൊള്ളലേറ്റത്. ഇന്ന് വൈകിട്ടാണ് അവിനാഷ് മരണത്തിന് കീഴടങ്ങിയത്.
ആക്രമണത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. അവിനാഷുമായുള്ള വ്യക്തി വൈരാഗ്യമാണോ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.