വിവാഹച്ചടങ്ങിനിടെ വൈദ്യുതി പോയി; വരന്റെ ബന്ധുക്കള്‍ ലൈൻമാന്റെ കൈകൾ വെട്ടിമാറ്റി!

വെള്ളി, 31 മെയ് 2019 (18:43 IST)
വിവാഹച്ചടങ്ങിനിടെ കറണ്ടുപോയതിൽ കലിപൂണ്ട് വരന്റെ വീട്ടുകാർ ലൈൻമാന്റെ കൈകൾ വെട്ടി. ഭോപ്പാലിലെ ഗുണ ജില്ലയില്‍ തിങ്കളാഴ്‌ചയാണ് സംഭവമുണ്ടായത്. റാംബാബു മാഹുർ എന്ന അമ്പത്താറുകാരനാണ് ആക്രമിക്കപ്പെട്ടത്.

വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനാല്‍ വൈദ്യുതി കട്ട ചെയ്യരുതെന്ന് വരന്റെ വീട്ടുകാരും ബന്ധുക്കളും റാംബാബുവിനെ നേരില്‍ കണ്ട് പറഞ്ഞിരുന്നു. കറന്റ് പോകില്ലെന്ന് ഇയാള്‍ ഉറപ്പും നല്‍കി. എന്നാല്‍, ചടങ്ങുകള്‍ നടക്കുന്നതിനിടെ മുന്നറിയിപ്പില്ലാതെ കറണ്ട് പോയി.

ഏറെ നേരം കഴിഞ്ഞിട്ടും വൈദ്യുതി വരാതിരുന്നതോടെ ബന്ധുക്കളും ചില സമീപവാസികളും റാംബാബുവിനെ ആക്രമിച്ചു. സംഘര്‍ഷത്തിനിടെ ലഭിച്ച ആയുധം ഉപയോഗിച്ച് ഇയാളുടെ കൈകള്‍ വെട്ടിമാറ്റി. ഗുരുതരമായി പരുക്കേറ്റ
റാംബാബുവിനെ വഴിപോക്കരും സഹപ്രവർത്തകരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.

ശസ്‌ത്രക്രിയയില്‍ ഇയാളുടെ കൈകള്‍ തുന്നിച്ചേര്‍ത്തു. അറ്റകുറ്റപ്പണിക്കു വേണ്ടിയാണ് മുന്നറിയിപ്പില്ലാതെ വൈദ്യുതി കട്ട് ചെയ്‌തതെന്ന് അധികൃതര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍