യുവാവിനെ കഴുത്തറുത്തു കൊന്നു : സുഹൃത്ത്' കസ്റ്റഡിയിൽ

എ കെ ജെ അയ്യർ
തിങ്കള്‍, 14 ഒക്‌ടോബര്‍ 2024 (16:49 IST)
കൊല്ലം: യുവാവ് കഴുത്തറുത്തു കൊല ചെയ്യപ്പെട്ട സംഭവത്തിൽ സുഹൃത്തായ സഹദിനെചിതറ പോലീസ് കസ്റ്റഡിയിലെടുത്തു. നിലമേൽ വളയിടം സ്വദേശി ഇർഷാദ് എന്ന 28 കാരനാണ് കൊല ചെയ്യപ്പെട്ടത്.
 
കൊല ചെയ്യപ്പെട്ട ഇർഷാദിൻ്റെ സുഹൃത്തായ സഹദിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മരിച്ച ഇർഷാദ് അടൂർ ക്യാമ്പിലെ പോലീസുകാരനാണ്. ഇർഷാദിനെ അച്ചടക്ക നടപടിയുടെ ഭാഗമായി  ജോലിയിൽ നിന്ന് മാറ്റി നിർത്തിയിരിക്കുക ആയിരുന്നു. സഹദ് ലഹരി കേസിലേയും പ്രതിയാണ്. കൂടുതൽ വിവരങൾ അറിവായില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article