അടുത്ത 4 ദിവസത്തിനുള്ളില്‍ രാജ്യത്ത് നിന്ന് കാലവര്‍ഷം പൂര്‍ണ്ണമായും വിടവാങ്ങും; അതേദിവസം തന്നെ തുലാവര്‍ഷം ആരംഭിക്കും

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 14 ഒക്‌ടോബര്‍ 2024 (15:23 IST)
അടുത്ത 4 ദിവസത്തിനുള്ളില്‍ രാജ്യത്ത് നിന്ന് കാലവര്‍ഷം പൂര്‍ണ്ണമായും വിടവാങ്ങാന്‍ സാധ്യത. അതെ ദിവസങ്ങളില്‍ തന്നെ (ഒക്ടോബര്‍ 15-16) തെക്ക് കിഴക്കേ ഇന്ത്യയില്‍ തുലാവര്‍ഷം ആരംഭിക്കാന്‍ സാധ്യത. മധ്യ അറബിക്കടലില്‍ തീവ്ര ന്യുന മര്‍ദ്ദം സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച്  ഒമാന്‍ തീരത്തേക്ക് നീങ്ങി അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി കൂടിയ ന്യുന മര്‍ദ്ദമായി മാറാന്‍ സാധ്യത.
തീവ്ര ന്യുന മര്‍ദ്ദത്തില്‍ നിന്ന്  തെക്കന്‍ കേരളം വഴി കോമറിന്‍ മേഖല വരെ  ന്യുന മര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നു.
 
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതചൂഴി  ന്യുന മര്‍ദ്ദ മായി ശക്തി പ്രാപിച്ചു. നാളെയോടെ ശക്തി കൂടിയ ന്യുന മര്‍ദ്ദമായി മാറി തുടര്‍ന്നുള്ള 2 ദിവസം വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാ തീരത്തേക്ക് നീങ്ങാന്‍ സാധ്യത. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ആന്ധ്രാ തീരത്തിന്റെ മുകളില്‍ ചക്രവാതചൂഴി  സ്ഥിതി ചെയ്യുന്നു. കേരളത്തില്‍  അടുത്ത ഒരാഴ്ച വ്യാപകമായി നേരിയ/ഇടത്തരം മഴയ്ക്ക്  സാധ്യത .ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഒക്ടോബര്‍ 14 മുതല്‍ 17 വരെ അതി ശക്തമായ മഴയ്ക്കും  14 മുതല്‍ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ്.

അനുബന്ധ വാര്‍ത്തകള്‍

Next Article