കുട്ടികളുടെ ലൈംഗികദൃശ്യം പ്രചരിപ്പിച്ച കേസിൽ 16 കാരൻ പോലീസ് പിടിയിൽ, ഫോൺ നൽകിയതിന് പിതാവും അറസ്റ്റിൽ

Webdunia
ശനി, 30 മെയ് 2020 (14:25 IST)
ചെന്നൈ: കുട്ടികളുടെ ലൈംഗികദൃശ്യങ്ങൾ സാമൂഹികമാധ്യമം വഴി പ്രചരിപ്പിച്ച കേസിൽ പതിനാറുക്കാരനെയും ഫോൺ നൽകിയ പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്‌തു. പ്രേരണാകുറ്റം ചുമത്തിയാണ് പിതാവിനെ പോലീസ് അറസ്റ്റ് ചെയ്‌തത്.തഞ്ചാവൂര്‍ ജില്ലയിലെ പാപനാശത്ത് കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
 
പോലീസിന്റെ സാമൂഹിക മാധ്യമ നിരീക്ഷണ വിഭാഗമാണ് ഫോണിൽ നിന്നും കുട്ടികളുടെ ലൈംഗികദൃശ്യങ്ങള്‍ കാണുകയും അത് സാമൂഹികമാധ്യമം വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയത്. ഫോൺ നമ്പറും ഐ‌പി വിലാസവും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഫോൺ ഉടമയുടെ വിലാസവും കണ്ടെത്താനായി.
 
ഫോൺ ഉടമയുടെ അഡ്രസ് പരിശോധിച്ചെത്തിയ പോലീസ് ആദ്യം ഫോൺ ഉടമയായ പിതാവിനെയാണ് ആദ്യം പിടികൂടിയത്.എന്നാല്‍ ചോദ്യം ചെയ്യലില്‍ അയാളല്ല, പിതാവിന്റെ ഫോണ്‍ ഉപയോഗിച്ച് മകനാണ് ദൃശ്യങ്ങള്‍ കണ്ടതും പ്രചരിപ്പിച്ചതുമെന്ന് വ്യക്തമായി.തുടർന്ന് പ്ലസ് വൺ വിദ്യാർത്ഥിയായ മകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article