ഓട്ടോയിൽ ചെളിവെള്ളം തെറിപ്പിച്ചു, കാർ തടഞ്ഞുനിർത്തി യുവാവിന്റെ കരണത്തടിച്ച് ഓട്ടോക്കാരൻ

Webdunia
ബുധന്‍, 21 ഓഗസ്റ്റ് 2019 (14:52 IST)
ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ ചെളിവെള്ളം തെറിപ്പിച്ച കാർ ഡ്രൈവറെ കാർ നിർത്തിച്ച് മുഖത്തടിച്ച് ഓട്ടോക്കാരൻ കഴിഞ്ഞ ദിവസം നോർത്ത് മേൽപ്പാലത്തിലാണ് സംഭവം. 
 
കാര്‍ യാത്രക്കാരനും ഓട്ടോ ഡ്രൈവറും എറണാകുളം ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു. കാര്‍ ഓട്ടോയെ മറികടക്കുമ്പോള്‍ വണ്ടിയില്‍ ചെളി വെള്ളം തെറിച്ചു. തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ കാര്‍ തടഞ്ഞ് നിര്‍ത്തി ഡ്രൈവര്‍ കാറിന്റെ ഗ്ലാസ് താഴ്ത്തിയപ്പോള്‍ മുഖത്ത് അടിച്ചു എന്നാണ് പരാതി.
 
യുവാവിന്റെ പരാതിയില്‍ കടവന്ത്ര സ്വദേശിയായ ഓട്ടോഡ്രൈവര്‍ ഷിജോ ജോര്‍ജിന്റെ ലൈസന്‍സ് എറണാകുളം ആര്‍ടിഒ കെ മനോജ്കുമാര്‍ ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article