ബസ് കാത്തുനിന്ന യുവതിക്ക് ലിഫ്റ്റ് നല്‍കി; ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കൂട്ടബലാല്‍സംഗം ചെയ്തു
യുവതിയെ തട്ടിക്കൊണ്ടു പോയി മൂന്നംഗ സംഘം കൂട്ടബലാത്സംഗം ചെയ്‌തു. ഉത്തര്‍പ്രദേശിലെ ഷാമാലി ജില്ലയിലാണ് സംഭവം. യുവതിയുടെ പരാതിയില്‍ രണ്ടു പേര്‍ അറസ്‌റ്റിലായി. ഒളിവില്‍ പോയ ഒരാള്‍ക്കു വേണ്ടി തിരച്ചില്‍ ആരംഭിച്ചു.
വീട്ടിലേക്ക് പോകാന്‍ ബസ് കാത്തു നിന്ന 35-കാരിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. കാറിലെത്തിയ സംഘം യുവതിക്ക് ലിഫ്‌റ്റ് വാഗ്ദാനം ചെയ്‌തു. കാറില്‍ കയറിയെ യുവതിയെ ആളൊഴിഞ്ഞ ജഹന്‍പുര ഗ്രാമത്തിന് സമീപമുള്ള പ്രദേശത്ത് എത്തിച്ചു.
മടങ്ങി പോകണമെന്ന് ബഹളം വെച്ച യുവതിയെ സംഘം മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. പീഡനത്തിന് ശേഷം പ്രതികള്‍ രക്ഷപ്പെട്ടു. ഇതിനു പിന്നാലെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.