അമ്മയുടെ അറിവോടെ പിതാവ് 15 വര്‍ഷമായി ബലാത്സംഗം ചെയ്യുന്നു; 21 കാരിയുടെ പരാതിയില്‍ മാതാപിതാക്കള്‍ അറസ്‌റ്റില്‍
ചൊവ്വ, 20 ഓഗസ്റ്റ് 2019 (15:33 IST)
അമ്മയുടെ അറിവോടെ 15 വര്‍ഷമായി പിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന് 21 കാരിയായ പെണ്‍കുട്ടിയുടെ പരാതി. കേസെടുത്ത പൊലീസ് യുവതിയെ വീട്ടില്‍ നിന്നും മോചിപ്പിച്ച്, അച്ഛനെയും അമ്മയേയും അറസ്‌റ്റ് ചെയ്‌തു. പോക്‍സോ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ ലഖ്നൗ നഗരത്തിന് പുറത്തുള്ള ചിന്‍ഹത്ത് എന്ന ഗ്രാമത്തിലാണ് സംഭവം. അമ്മയുടെ അനുവാദത്തോടെ വര്‍ഷങ്ങളായി അച്ഛന്‍ ബലാത്സംഗം ചെയ്‌തിരുന്നു എന്നും ഗര്‍ഭമുണ്ടാകാതിരിക്കാന്‍ അമ്മ ഗര്‍ഭനിരോധന ഗുളികകള്‍ തന്നിരുന്നു എന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.
അമ്മയുടെ അറിവോടെ ആറ് വയസുള്ളപ്പോഴാണ് പിതാവ് പെണ്‍കുട്ടിയെ ആദ്യമായി ബലാത്സംഗം ചെയ്‌തത്. പ്രായപൂര്‍ത്തിയായ ശേഷവും പീഡനം തുടര്‍ന്നു. ഇതിനെല്ലാം അമ്മ കൂട്ട് നില്‍ക്കുകയും ചെയ്‌തു. പീഡനവിവരം പതിനെട്ടുകാരനായ അനുജനെ അറിയിച്ചെങ്കിലും ഭയം മൂലം അച്ഛനെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ല.
ഇതോടെ പ്രദേശത്തെ ഒരു എന്‍ജിഒയെ സമീപിച്ച് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തി. വിവരങ്ങള്‍ മനസിലാക്കിയ ശേഷം ഇവര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി പെണ്‍കുട്ടിയെ മോചിപ്പിച്ച് അച്ഛനെയും അമ്മയേയും അറസ്‌റ്റ് ചെയ്‌തു.