കൊവിഡ് കെയർ സെന്ററിൽ 14കാരിയെ പീഡനത്തിനിരയാക്കി രോഗബാധിതൻ, സഹായി ദൃശ്യങ്ങൾ പകർത്തി

Webdunia
വെള്ളി, 24 ജൂലൈ 2020 (08:12 IST)
ഡൽഹി: കൊവിഡ് കെയർ സെന്ററിൽ പീഡനത്തിന് ഇരയായി 14കാരി. ഡൽഹിയിൽ സാർദാർ പട്ടേൽ കൊവിഡ് കെയർ സെന്ററിലാണ് സാംഭവം ഉണ്ടായത്. കൊവിഡ് കെയർ സെന്ററിൽ ചികിത്സയിലായിരുന്ന 14 കാരിയെ രോഗബാധിതാനായ 19 കാരൻ പിഡനത്തിന് ഇരയാക്കുകയായിരുന്നു. ഇയാളൂടെ സഹായി ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. സംഭവത്തിൽ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
 
ജൂലൈ 15ന് പെൺകുട്ടി വാഷ്‌റൂമിൽ പോയപ്പോഴായിരുന്നു സംഭവം. പെൺക്കുട്ടിയെ ബലമായി തടഞ്ഞു നിർത്തി യുവാവ് പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടി ബന്ധുക്കളോട് ഇത് തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ബന്ധുക്കൾ വിവരം ഐടിബിപിയെ അറിയിയ്ക്കുകയായിരുന്നു. ഐ‌ടിബിപിയുടെ സുരക്ഷാ നിയന്ത്രണത്തിലാണ് സർദാർ പട്ടേൽ കൊവിഡ് കെയർ സെന്റർ. പെൺകുട്ടിയെ മറ്റൊരു കൊവിഡ് കെയർ സെന്ററിലേയ്ക്ക് മാറ്റി. പ്രതികൾക്കെതിരെ പോക്സോ ചുമത്തിയിട്ടുണ്ട്. ഇരുവരുടെയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.  

അനുബന്ധ വാര്‍ത്തകള്‍

Next Article