ഇന്നലെ ശ്രീലങ്കക്കെതിരായ മത്സരത്തില്‍ വിജയിച്ച് സെമിഫൈനല്‍ സാധ്യതകള്‍ സജീവമാക്കിയിരിക്കുകയാണ് ന്യൂസിലന്‍ഡ് ടീം. അത്ഭുതങ്ങള്‍ ഒന്നും തന്നെ സംഭവിച്ചില്ലെങ്കില്‍ കഴിഞ്ഞ സെമിഫൈനല്‍ പോരാട്ടം പോലെ ഇന്ത്യ ന്യൂസിലന്‍ഡ് സെമി ഫൈനലാകും ഇത്തവണ നടക്കുക. സെമി ഫൈനല്‍ സാധ്യത സജീവമാക്കിയതിന് പിന്നാലെ ഇന്ത്യയിലെ തന്റെ മുത്തശ്ശിയെ കാണാനെത്തിയിരിക്കുകയാണ് ഇന്ത്യന്‍ വംശജനും കിവീസ് താരവുമായ രചിന്‍ രവീന്ദ്ര.