ഒരൊറ്റ ലോകകപ്പ് സച്ചിന്റെയും ബെയര്‍സ്‌റ്റോയുടെയും റെക്കോര്‍ഡുകള്‍ തൂഫാനാക്കി രചിന്‍ രവീന്ദ്ര

വ്യാഴം, 9 നവം‌ബര്‍ 2023 (19:53 IST)
ലോകകപ്പില്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് നേട്ടം മറികടന്ന ന്യൂസിലന്‍ഡ് യുവതാരം രചിന്‍ രവീന്ദ്ര. 25 വയസ്സ് തികയും മുന്‍പ് ഏറ്റവും കൂടുതല്‍ റണ്‍സ് ലോകകപ്പില്‍ കുറിച്ച താരമെന്ന നേട്ടമാണ് സച്ചിനെ മറികടന്നുകൊണ്ട് രചിന്‍ രവീന്ദ്ര സ്വന്തമാക്കിയത്. ശ്രീലങ്കക്കെതിരെ ബാംഗ്ലൂര്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെയാണ് താരം റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്.
 
25 വയസ്സ് തികയും മുന്‍പ് ലോകകപ്പില്‍ 523 റണ്‍സാണ് സച്ചിന്‍ സ്വന്തമാക്കിയിരുന്നത്. ലോകകപ്പിലെ 9 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ 565 റണ്‍സാണ് രചിന്‍ സ്വന്തമാക്കിയിരിക്കുന്നത്. നിലവില്‍ ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമതാണ് താരം. ടൂര്‍ണമെന്റില്‍ 3 സെഞ്ചുറികളും രണ്ട് അര്‍ധസെഞ്ചുറികളും അടക്കമാണ് ഈ നേട്ടം. അതേസമയം അരങ്ങേറ്റ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സുകള്‍ എന്ന നേട്ടവും ഇന്ന് ശ്രീലങ്കക്കെതിരെ നടന്ന മത്സരത്തില്‍ രചിന്‍ സ്വന്തമാക്കി. ഇംഗ്ലണ്ട് താരം ജോണി ബെയര്‍സ്‌റ്റോ 2019ലെ ലോകകപ്പില്‍ നേടിയ 532 റണ്‍സിന്റെ റെക്കോര്‍ഡാണ് താരം മറികടന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍