ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത് കൂറ്റന്‍ സ്‌കോര്‍, പാക്കിസ്ഥാന്റെ സെമി സാധ്യത അസ്തമിച്ചു

സിആര്‍ രവിചന്ദ്രന്‍
ശനി, 11 നവം‌ബര്‍ 2023 (19:15 IST)
ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത് കൂറ്റന്‍ സ്‌കോര്‍. ഇതോടെ പാക്കിസ്ഥാന്റെ സെമി സാധ്യത അസ്തമിച്ചു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 50 ഓവറില്‍ 338 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഈ റണ്‍സ് മറുപടി ബാറ്റിങ്ങില്‍ 6.4 ഓവറില്‍ മറികടന്നാല്‍ മാത്രമേ പാക്കിസ്ഥാന് സെമി ഉറപ്പിക്കാന്‍ സാധിക്കു. എന്നാല്‍ നിലവില്‍ പത്ത് ഓവര്‍ പിന്നിടുമ്പോള്‍ പാക്കിസ്ഥാന്‍ നേടിയിരിക്കുന്നത് 44 റണ്‍സാണ്. ഇതോടെ ന്യൂസിലാന്റ് സെമിയില്‍ പ്രവേശിച്ചു. 
 
ബുധനാഴ്ച നടക്കുന്ന സെമി ഫൈനലില്‍ ഇന്ത്യ ന്യൂസിലാന്റിനെ നേരിടും. വെള്ളിയാഴ്ച നടക്കുന്ന സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്ക ആസ്‌ട്രേലിയയെ നേരിടും.

അനുബന്ധ വാര്‍ത്തകള്‍

Next Article