സെമി ഫൈനല്‍ കാണാതെ നെതര്‍ലന്‍ഡും പുറത്ത്; ചാംപ്യന്‍സ് ട്രോഫി സാധ്യതകള്‍ നിലനിര്‍ത്തി ഇംഗ്ലണ്ട്

വ്യാഴം, 9 നവം‌ബര്‍ 2023 (08:12 IST)
ഏകദിന ലോകകപ്പ് സെമി ഫൈനല്‍ കാണാതെ നെതര്‍ലന്‍ഡ്‌സും പുറത്ത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ തോറ്റതോടെയാണ് നെതര്‍ലന്‍ഡ്‌സിന്റെ വഴിയും പൂര്‍ണമായി അടഞ്ഞത്. ബുധനാഴ്ച പൂണെയില്‍ നടന്ന മത്സരത്തില്‍ 160 റണ്‍സിനാണ് ഇംഗ്ലണ്ട് നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സ് നേടിയപ്പോള്‍ നെതര്‍ലന്‍ഡ്‌സ് 37.2 ഓവറില്‍ 179 ന് ഓള്‍ഔട്ടായി. ഇംഗ്ലണ്ട് താരം ബെന്‍ സ്‌റ്റോക്‌സാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. 
 
ലോകകപ്പ് സെമി കാണാതെ പുറത്താകുന്ന നാലാമത്തെ ടീമായിരിക്കുകയാണ് നെതര്‍ലന്‍ഡ്‌സ്. നേരത്തെ ബംഗ്ലാദേശ്, ശ്രീലങ്ക, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ പുറത്തായിരുന്നു. ഇംഗ്ലണ്ടിനെതിരായ കൂറ്റന്‍ തോല്‍വി നെതര്‍ലന്‍ഡ്‌സിനെ പോയിന്റ് പട്ടികയില്‍ 10-ാം സ്ഥാനത്ത് എത്തിച്ചു. ഈ ജയത്തോടെ ഇംഗ്ലണ്ട് നില മെച്ചപ്പെടുത്തി. ഇപ്പോള്‍ ഏഴാം സ്ഥാനത്താണ് ഇംഗ്ലണ്ട്. അടുത്ത കളിയില്‍ പാക്കിസ്ഥാനാണ് ഇംഗ്ലണ്ടിന് എതിരാളികള്‍. ഈ കളി ഉയര്‍ന്ന റണ്‍റേറ്റില്‍ ജയിച്ചാല്‍ ഏഴാം സ്ഥാനക്കാരായി തന്നെ ഇംഗ്ലണ്ടിന് ഫിനിഷ് ചെയ്യാം. മാത്രമല്ല 2025 ല്‍ നടക്കാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടുകയും ചെയ്യും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍