ഇത്തവണയില്ലെങ്കിൽ ഒരു 3 ലോകകപ്പെങ്കിലും ഇന്ത്യയ്ക്ക് കാത്തിരിക്കേണ്ടി വരും, മുന്നറിയിപ്പുമായി രവി ശാസ്ത്രി

Webdunia
ഞായര്‍, 12 നവം‌ബര്‍ 2023 (18:41 IST)
ഇത്തവണ ലോകകപ്പ് കിരീടം നേടാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ലെങ്കില്‍ ഒരു ലോകകപ്പ് സ്വന്തമാക്കാന്‍ ഇനി ഒരു 3 ലോകകപ്പെങ്കിലും ഇന്ത്യയ്ക്ക് കാത്തിരിക്കേണ്ടിവരുമെന്ന് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായിരുന്ന രവി ശാസ്ത്രി. ടീമിലെ ഭൂരിഭാഗം താരങ്ങളും തങ്ങളുടെ ഫോമിന്റെ പീക്കില്‍ ആയതിനാല്‍ തന്നെ ഇത്തവണയാണ് ഇന്ത്യയ്ക്ക് ലോകകപ്പ് സ്വന്തമാക്കാനുള്ള സുവര്‍ണാവസരമെന്ന് ശാസ്ത്രി പറയുന്നു.
 
12 വര്‍ഷം മുന്‍പാണ് ഇന്ത്യ അവസാനമായി ഒരു ലോകകപ്പില്‍ മുത്തമിട്ടത്. അത് വീണ്ടും നേടാനുള്ള അവസരമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. നമ്മള്‍ ഇതുവരെ കളിച്ച രീതിവെച്ച് നോക്കുകയാണെങ്കില്‍ ലോകകപ്പ് നേടാന്‍ ഇതിലും മികച്ച ഒരു അവസരം നമുക്ക് ലഭിക്കാനില്ല. ഇത്തവണ കിരീടം കൈവിട്ടാല്‍ ഇനി ഒരു ലോകകപ്പ് സ്വന്തമാക്കാന്‍ മൂന്ന് ലോകകപ്പെങ്കിലും കാത്തിരിക്കേണ്ടതായി വരും.
 
നിലവിലെ ഇന്ത്യന്‍ പേസ് പടയാണ് ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ബൗളിംഗ് നിര. അത് ഒരൊറ്റ രാത്രി കൊണ്ട് സംഭവിച്ച കാര്യമല്ല. കഴിഞ്ഞ നാലോ അഞ്ചോ വര്‍ഷമായി ഒരുമിച്ച് കളിച്ച് കൊണ്ട് രൂപപ്പെട്ടതാണ്. കഴിഞ്ഞ 50 വര്‍ഷചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിംഗ് നിരയാണ് ഇന്ത്യയ്ക്കുള്ളത്. രവി ശാസ്ത്രി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article