മൈതാനത്ത് മാത്രമല്ല അവൻ പുറത്തും മാതൃക, രോഹിത്തിനെ പുകഴ്ത്തി ദ്രാവിഡ്

ഞായര്‍, 12 നവം‌ബര്‍ 2023 (17:38 IST)
ലോകകപ്പില്‍ അപരാജിതമായ കുതിപ്പ് തുടരുന്ന ഇന്ത്യന്‍ ടീമിനെ മുന്നില്‍ നിന്നും നയിക്കുന്ന പ്രകടനമാണ് നായകന്‍ രോഹിത് ശര്‍മ നടത്തുന്നത്. ഇപ്പോഴിതാ നായകന്‍ രോഹിത്ത് ശര്‍മ്മയ്ക്ക് വമ്പന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുകയാണ് പരിശീലകനായ രാഹുല്‍ ദ്രാവിഡ്. ഈ ലോകകപ്പില്‍ ഫീള്‍ഡിലും പുറത്തും ടീമിന് തന്നെ മാതൃകയാണ് രോഹിത്തെന്നാണ് ദ്രാവിഡ് പറയുന്നത്.
 
രോഹിത്തിന്റെ ആക്രമണോത്സുകമായ തുടക്കങ്ങള്‍ ഇന്ത്യയ്ക്ക് വിഷമകരമായ പല സാഹചര്യങ്ങളെയും മറികടക്കുന്നതിനെ സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി വളരെക്കാലമായി മികച്ചതാണ്. ടീമിന്റെയും കോച്ചിംഗ് സ്റ്റാഫിന്റെയും ബഹുമാനം നേടിയ ആളാണ് അദ്ദേഹം. അവന്‍ എല്ലാവര്‍ക്കും ഒരുപോലെ സ്വീകാര്യനായ ആളാണെന്ന് കരുതുന്നു. അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന വിജയം അവന്‍ അര്‍ഹിക്കുന്നതാണ്. അത് തുടരുമെന്ന് അരുതുന്നു. രോഹിത് ഒരു മികച്ച ലീഡറാണ്. കളിക്കളത്തിന് അകത്തും പുറത്തും. ദ്രാവിഡ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍