‘പാകിസ്ഥാൻ ഏഴാമത്, ഇന്ത്യ അവസാനം മാത്രം’- മലാലയുടെ തമാശ കാര്യമായി, സമാധാനത്തിനുള്ള നോബേൽ എന്തിനു നൽകിയെന്ന് ആരാധകർ

Webdunia
വെള്ളി, 31 മെയ് 2019 (12:28 IST)
ലോകകപ്പ് ക്രിക്കറ്റിന്റെ ഉദ്ഘാടനച്ചടങ്ങിനിടെ വിവാദ പരാമര്‍ശം നടത്തി പുലിവാൽ പിടിച്ച് പാക് വിദ്യാഭ്യാസ അവകാശ പ്രവര്‍ത്തകയും നൊബേല്‍ ജേത്രിയുമായ മലാല യൂസുഫ് സായ്. പാകിസ്ഥാൻ ടീം അത്ര മോശമല്ലെന്നും തങ്ങൾ ഏഴാമത് എത്തിയപ്പോൾ ഇന്ത്യ അവസാനം മാത്രമാണ് എത്തിയതെന്നും മലാല പറയുകയുണ്ടായി. 
 
ഉദ്ഘാടനച്ചടങ്ങിനിടെ നടന്ന '60 സെക്കന്റ് ചലഞ്ചിൽ 74 റൺസോടെ ഇന്ത്യ ഒന്നാമതെത്തി. 38 റൺസോടെ പാകിസ്ഥാൻ ഏഴാം സ്ഥാനത്തും വെറും 19 റൺസ് മാത്രം നേടിയ ഇന്ത്യ അവസാനവുമാണ് എത്തിയത്. ഇന്ത്യയെ പ്രതിനിധീകരിച്ചത് ഫര്‍ഹാന്‍ അക്തറും കപില്‍ ദേവുമാണ്. എന്നാൽ, പാകിസ്ഥാനെ പ്രതിനിധീകരിച്ചത് മലാലയും അസ്ഹര്‍ അലിയുമാണ്. 
 
ഇതിനുശേഷമാണ് മലാലയുടെ വിവാദമായ പരാമർശം. ഇതോടെ ഇന്ത്യന്‍ ആരാധകര്‍ മലാലയ്‌ക്കെതിരേ രംഗത്തുവരികയായിരുന്നു. മലാലയ്ക്ക് ആരാണ് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കിയതെന്നും അവര്‍ അത് അര്‍ഹിക്കുന്നില്ലെന്നും ക്രിക്കറ്റ് പ്രേമികൾ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article