“നിങ്ങള്‍ അത് നോക്കുന്നതുകൊണ്ടാണുഹേ നിങ്ങള്‍ക്ക് അത് കാണുന്നത്” - വള്‍ഗര്‍ പരസ്യങ്ങള്‍ക്കെതിരെ പരാതി പറഞ്ഞ യുവാവിന് എപ്പിക് മറുപടി നല്‍കി റെയില്‍‌വേ !

ബുധന്‍, 29 മെയ് 2019 (21:29 IST)
ഇന്ത്യന്‍ റെയില്‍‌വെയുടെ ടിക്കറ്റ് ബുക്കിംഗ് സൈറ്റില്‍ അശ്ലീല പരസ്യങ്ങള്‍ ധാരാളമായി വരുന്നെന്നും അത് വല്ലാതെ ഇറിറ്റേറ്റിംഗ് ആണെന്നും അതിനെതിരെ ശക്തമായ നടപടിയുണ്ടാകണമെന്നും പരാതി പറഞ്ഞ യുവാവിന് ഇന്ത്യന്‍ റെയില്‍‌വെ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. “പരസ്യങ്ങള്‍ക്കായി ഐആര്‍സിടിസി ഗൂഗിള്‍ ആഡ് സര്‍വീസിംഗ് ടൂള്‍ ആയ എഡിഎക്സ് ആണ് ഉപയോഗിക്കുന്നത്. കുക്കീസ് വഴിയാണ് ഈ ആഡ് യൂസറിനെ കണ്ടെത്തുന്നത്. യൂസര്‍ ഹിസ്റ്ററിയും ബ്രൌസ് ചെയ്യുന്നതിന്‍റെ സ്വഭാവവും അനുസരിച്ചാണ് പരസ്യങ്ങള്‍ കാണുന്നത്. ദയവായി നിങ്ങള്‍ നിങ്ങളുടെ കുക്കീസും ബ്രൌസിംഗ് ഹിസ്റ്ററിയും ഡിലീറ്റ് ചെയ്താല്‍ ഇത്തരം പരസ്യങ്ങള്‍ ഒഴിവാക്കാന്‍ കഴിയും” - എന്നാണ് ഇന്ത്യന്‍ റെയില്‍‌വെ മറുപടി നല്‍കിയിരിക്കുന്നത്. 
 
സ്ക്രീന്‍ ഷോട്ട് സഹിതമാണ് റെയില്‍‌വെയുടെ ട്വിറ്റര്‍ പ്ലാറ്റ് ഫോമില്‍ ആനന്ദ് കുമാര്‍ എന്നയാള്‍ പരാതിപ്പെട്ടത്. ഇത് പരിശോധിച്ച ശേഷമാണ് റെയില്‍‌വെ ഈ മറുപടി നല്‍കിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍