പുതിയ ഫീച്ചറിലൂടെ ടികറ്റുകൾ ബുക്ക് ചെയ്യാനും ക്യാൻസൽ ചെയ്യാനും സാധിക്കും. ടിക്കറ്റുകളുടെ അവൈലബിലിറ്റി, യാത്രാ സമയം. സ്റ്റേഷനുകൾക്കിടയിലുള്ള ദൂരം, എന്നിവ ഗൂഗിൾ പേ ആപ്പിലൂടെ അറിയാൻ സാധിക്കും. ഗൂഗിൾ പേ ടിക്കറ്റ് ബുക്കിംഗ് എളുപ്പമാക്കുകയാണെന്ന് ഗൂഗിള്‍ പേ പ്രാഡക്റ്റ് മാനേജ്മെന്റ് ഡയറക്ടര്‍ അംബരീഷ് കെംഗെ പറഞ്ഞു.
ഐ ആർ സി ടി സി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ഗൂഗിൾ പേയിൽ പ്രത്യേക ഐക്കൺ ഒരുക്കിയിട്ടുണ്ട്. ഗൂഗിൾ പേയുടെ ആൻഡ്രോയിഡ് ഐ ഒ എസ് പതിപ്പുകളിൽ സംവിധാനം ലഭ്യമായിരിക്കും. അഭിബസ്, റെഡ് ബസ്, ഊബര്‍,എന്നിവ ബുക്ക് ചെയ്യാനുള്ള സംവിധാനം നേരത്തെ തന്നെ ഗൂഗിൾ പേ ഒരുക്കിയിരുന്നു.