വിവാഹത്തിന് വധൂവരൻ‌മാരുടെ മേൽ ലക്ഷങ്ങളുടെ നോട്ട് വിതറി കുടുംബാംഗങ്ങൾ, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ !

ബുധന്‍, 20 മാര്‍ച്ച് 2019 (20:19 IST)
വിവാഹത്തിന് വധു വരൻ‌മാരെ പുഷ്പങ്ങൾ വിതറി ആശീവർതിക്കുന്ന രീതി നമ്മുടെ നാട്ടിലുണ്ട് എന്നാൽ ഹൈദെരാബാദിൽ നടന്ന ഒരു വിവാഹത്തിൽ പുഷ്പങ്ങൾക്ക് പകരം വിതറിയത്. ലക്ഷങ്ങൾ വരുന്ന ഇന്ത്യൻ കറൻസി. വിവാഹ ചടങ്ങിനിടെ വധൂവരൻ‌മാരെ കറൻസി വാരി വിതറി ആശിർവതിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു.
 
മാർച്ച് 17നാണ്  സുഷാന്ത് കോത്ത മേഘ്ന ഗൌഡ് എന്നിവരുടെ വിവാഹം നടന്നത്. വിവാഹ ചടങ്ങുകൾക്കിടെ ഇവരുടെ ഒരു കുടുബാംഗം പ്രത്യേക തയ്യാറാക്കിയ ഒരു കുട്ടയിൽ നോട്ടുകളുമായി എത്തി വധൂവരൻ‌മാരുടെ മേൽ വിതറുകയായിരുന്നു. 
 
താഴെ വീണ നോട്ടുകൾ പെറുക്കിയെടുക്കാനായി ഓടുന്ന കുട്ടികളെ ദൃശ്യങ്ങളിൽ കാണാം. വരൻ സുഷാന്ത് കോത്ത ഒരു പ്രൈവറ്റ് കമ്പനിയിൽ സോഫ്‌റ്റ്‌വെയർ എഞ്ചിനിയറാണ്. വധു മേഘ്ന ഗൌഡ് സരൂർ നഗർ സ്വദേശിയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍