ശ്രീലങ്കക്കെതിരെ നടന്ന മൂന്നാം ഏകദിനത്തില്‍ കളിക്കിടെ ഗ്രൗണ്ടില്‍ കിടന്നുറങ്ങിയ ധോണിയെ ഐസ്മാനാക്കി ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ ട്വീറ്റ്. ഒരു പ്രത്യേക വ്യക്തിയോടൊപ്പം വളരെ പ്രത്യകതയുള്ള ഒരു രാത്രി, സീരീസ് ജയിക്കാന്‍ ഇതിലും മികച്ച മാര്‍ഗമില്ല, ഐസ്മാന്‍ & ഹിറ്റ്മാന്‍ എന്ന ക്യാപ്ഷനോടെയാണ് ഇരുവരും കൈകള്‍ തട്ടുന്ന ഫോട്ടോ സഹിതം രോഹിത് പോസ്റ്റ് ചെയ്തത്.
കഴിഞ്ഞ മത്സരത്തില്‍ രോഹിത് ശര്‍മ്മയുടെയും ധോണിയുടേയും തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഇണപിരിയാത്ത അഞ്ചാം വിക്കറ്റില്‍ 157 റണ്‍സായിരുന്നു ഇരുവരും ചേര്‍ത്തത്. മത്സരത്തില്‍ രോഹിത് ശര്‍മ്മ സെഞ്ച്വറിയും ധോണി അര്‍ദ്ധസെഞ്ച്വറിയും നേടിയിരുന്നു.
ഇന്ത്യയ്ക്ക് വിജയിക്കാന്‍ എട്ട് റണ്‍സ് മാത്രം ആവശ്യമുള്ളപ്പോളാണ് ശ്രീലങ്കന്‍ കാണികള്‍ ആക്രമസക്തരാവുകയും ഗ്രൗണ്ടിലേക്ക് കുപ്പി വലിച്ചെറിയുകയും ചെയ്തത്. ഈ സമയത്ത് ക്രീസിലുണ്ടായിരുന്ന ധോണി ഗ്രൗണ്ടില്‍ കിടന്ന് മയങ്ങിയത്. ആ സമയം ധോണിക്കൊപ്പം രോഹിത് ശര്‍മ്മയും സ്ട്രൈക്കിലുണ്ടായിരുന്നു.