വിജയ് ശങ്കറിനെ കൂടാതെ മറ്റൊരു താരം കൂടിയുണ്ട് ടീമില്‍; നാലാം നമ്പര്‍ വിവാദത്തില്‍ തുറന്നടിച്ച് ധവാന്‍

Webdunia
വ്യാഴം, 25 ഏപ്രില്‍ 2019 (15:11 IST)
ഇന്ത്യയുടെ ലോകകപ്പ് ടീം സെലക്ഷനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇന്നു തുടരുകയാണ്. പന്തിനഞ്ചംഗ ടീമില്‍ എത്തുമെന്ന് കരുതിയ ഋഷഭ് പന്ത്, അമ്പാട്ടി റായുഡു എന്നിവരുടെ പുറത്താകലും ദിനേഷ് കാര്‍ത്തിക്, വിജയ് ശങ്കര്‍ എന്നിവരുടെ കടന്നുവരവുമാണ് ചര്‍ച്ചകള്‍ക്ക് കാരണമായത്.

ടീം സെലക്ഷനില്‍ അപാകതകള്‍ ഉണ്ടെന്നും നാലാം നമ്പറില്‍ കളിക്കാന്‍ വിജയ് ശങ്കര്‍ യോഗ്യനല്ലെന്നുമുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ ഇക്കാര്യത്തില്‍ കടുത്ത നിലപാടുമായി മുതിര്‍ന്ന താരം ശിഖര്‍ ധവാന്‍ രംഗത്ത് വാന്നു.

ലോകകപ്പില്‍ ഇന്ത്യയുടെ നാലാം നമ്പറിനെ കുറിച്ച് ഇനിയും ചര്‍ച്ച ചെയ്യുന്നതില്‍ കാര്യമില്ലെന്നാണ് ധവാന്‍ തുറന്നടിച്ചത്. ടീമില്‍ വിജയിയെ കൂടാതെ കെ എല്‍ രാഹുല്‍ കൂടിയുണ്ട്. ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയും പരിശീലകന്‍ രവി ശാസ്‌ത്രിയും എന്താണോ ചിന്തിക്കുന്നത് അതിന് അനുസരിച്ച് ഞങ്ങള്‍ മുന്നോട്ട് പോകും.

ലോകകപ്പില്‍ ഇന്ത്യയുടെ ഇടത് - വലത് ഓപ്പണിങ് ജോഡി എതിര്‍ബൗളര്‍മാരെ ബുദ്ധിമുട്ടിക്കും. ബൗളര്‍മാര്‍ക്ക് ഒരിക്കലും അനായാസമായി പന്തെറിയാന്‍ സാധിക്കില്ല. മാത്രമല്ല, കഴിഞ്ഞ മത്സരങ്ങളായി ഞാനും രോഹിത് ശര്‍മയും ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെന്നും ധവാന്‍ കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article