ലോകകപ്പ് കൈവിട്ടാൽ പല താരങ്ങളെയും ഇന്ത്യൻ ടീമിൽ കാണാനാവില്ല: മുന്നറിയിപ്പുമായി ഗവാസ്കർ

Webdunia
ചൊവ്വ, 4 ഏപ്രില്‍ 2023 (10:41 IST)
ഐപിഎൽ കളിക്കുന്ന ഇന്ത്യൻ ടീമിലെ സീനിയർ താരങ്ങൾക്ക് മുന്നറിയിപ്പ് നൽകി മുൻ നായകനും ക്രിക്കറ്റ് ഇതിഹാസവുമായ സുനിൽ ഗവാസ്കർ. ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിനലോകകപ്പിൽ കിരീടം സ്വന്തമാക്കാനായില്ലെങ്കിലും ഇന്ത്യൻ ടീമിലെ ചില താരങ്ങളെ പിന്നീട് ദേശീയ കുപ്പായത്തിൽ കാണാനാവില്ലെന്നാണ് ഗവാസ്കർ പറയുന്നത്.
 
ലോകകപ്പ് വർഷത്തിൽ പ്രധാനടൂർണമെൻ്റുകളിൽ ചില താരങ്ങൾക്ക് മാത്രം ജോലിഭാരം കുറയ്ക്കാനായി വിശ്രമം നൽകുന്നതും അതുപോലെ അംഗങ്ങളെ മാറ്റിയും മറിച്ചും പരീക്ഷിക്കുകയും പതിവാണ്. ഇത്തരത്തിൽ താരങ്ങൾക്ക് വിശ്രമം അനുവദിക്കുന്നത് ലോകകപ്പ് തയ്യാറെടുപ്പുകളെയും ടീമിൻ്റെ സന്തുലനത്തെ തന്നെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇനിയൊരു ലോകകപ്പ് കൂടി കൈവിട്ടാൽ ഇപ്പോൾ ഇന്ത്യൻ ടീമിലുള്ള പലരെയും പിന്നീട് ആ കുപ്പായത്തിൽ കാണാനാവില്ല. മിഡ് ഡേ പത്രത്തിലെഴുതിയ കോളത്തിൽ ഗവാസ്കർ വ്യക്തമാക്കി.
 

അനുബന്ധ വാര്‍ത്തകള്‍

Next Article