ഹൈദരാബാദിനെതിരെ മാത്രം 700+ റൺസ്, ഐപിഎല്ലിൽ കോലിയേയും മറികടന്ന് സഞ്ജു

തിങ്കള്‍, 3 ഏപ്രില്‍ 2023 (16:43 IST)
ഐപിഎൽ പതിനാറാം സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിക്കുമ്പോൾ രാജസ്ഥാൻ്റെ വിജയത്തിൽ നായകൻ സഞ്ജു സാംസണിൻ്റെ പ്രകടനം നിർണായകമായിരുന്നു. 32 പന്തിൽ 55 റൺസുമായി സാംസൺ തിളങ്ങിയതോടെ ഐപിഎൽ ചരിത്രത്തിലാദ്യമായി ഹൈദരാബാദിനെതിരെ 700 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്റർ എന്ന നേട്ടം സഞ്ജു സാംസണ് സ്വന്തമാക്കി.
 
സൺറൈസേഴ്സിനെതിരെ 20 ഇന്നിങ്ങ്സുകളിൽ 725 റൺസാണ് സഞ്ജു നേടിയിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള വിരാട് കോലി ഹൈദരാബാദിനെതിരെ 20 ഇന്നിങ്ങ്സുകളിൽ നിന്ന് 569 റൺസും മൂന്നാം സ്ഥാനത്തുള്ള ഷെയ്ൻ വാട്ട്സണ് 18 ഇന്നിങ്ങ്സുകളിൽ നിന്ന് 566 റൺസുമാണ് നേടിയിട്ടുള്ളത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍